lockel
പുരയിടക്കൃഷി പദ്ധതി പച്ചക്കറി വിത്ത് വളക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.

രാമനാട്ടുകര : വാഴയൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം പുരയിടക്കൃഷി പദ്ധതിയിലുൾപ്പെടുത്തി ജനറൽ, പട്ടികജാതി വിഭാഗം വനിതകൾക്കുളള പച്ചക്കറി വിത്ത് വളക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി വാസുദേവൻ നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് മിനി കോലോത്തൊടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺമാരായ റാഷിദ ഫൗലദ്, പ്രസീത, ബാലകൃഷ്ണൻ പി കെ, വാർഡ് മെമ്പർ ജമീല കൊടമ്പാട്ടിൽ കൃഷിഓഫീസർ ശ്രുതി പ്രകാശ് ,കൃഷി അസ്സിസ്റ്റന്റുമാരായ ജാഫർ കെ.കെ, രമ ഇ.റ്റി, മിഷേൽ ജോർജ് എന്നിവർ പങ്കെടുത്തു. ജനറൽ വിഭാഗത്തിനും പട്ടികജാതി വിഭാഗത്തിനും കിറ്റ് വിതരണത്തിനായി നാലര ലക്ഷത്തോളം രൂപയാണ് ചെലവഴിക്കുന്നത്.