photo
മലബാർ ദേവസ്വം എംപ്ലോയീസ് യൂനിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി കുടുംബ സംഗമം കെ.എം. സച്ചിൻ ദേവ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: മുക്കം, ബാലുശ്ശേരി, കൊയിലാണ്ടി ഏരിയകളിലെ ക്ഷേത്രജീവനക്കാരെ പങ്കെടുപ്പിച്ചു കൊണ്ട് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) കുടുംബസംഗമം നടത്തി. ലോക്‌സഭയിലേക്ക് മത്സരിക്കുന്ന ഇടതുപക്ഷ സ്ഥാനാർത്ഥികളായ കെ.കെ ശൈലജ, എളമരംകരീം, ആനിരാജ എന്നിവരെ വിജയിപ്പിക്കാൻ ബാലുശ്ശേരി ബി.ടി.ആർ. മന്ദിരത്തിൽ ചേർന്ന കുടുംബസംഗമം തീരുമാനിച്ചു. സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.എം. ഏരിയാ കമ്മിറ്റി അംഗം പി.പി. രവീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി. കെ.വി നാരായണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ഗോപേഷ്കുമാർ കാഞ്ഞിലശ്ശേരി സ്വാഗതവും വിനോദ് എളമന നന്ദിയും പറഞ്ഞു. ഒ.പി. സുധാകരൻ, എം പ്രദീപൻ എന്നിവർ പ്രസംഗിച്ചു.