news
വിദ്യാരംഗം കുന്നുമ്മൽ ഉപജില്ല കയ്യെഴുത്ത് മാഗസിനുകൾ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി കവി വീരാൻകുട്ടിക്ക് നൽകി പ്രകാശനം ചെയ്യുന്നു.

കുറ്റ്യാടി: വിദ്യാരംഗം കലാസാഹിത്യ വേദി കുന്നുമ്മൽ ഉപജില്ലയുടെ നേതൃത്വത്തിൽ അഞ്ഞൂറോളം കുട്ടികളുടെ രചനകൾ അടങ്ങിയ അഞ്ച് കയ്യെഴുത്തു മാഗസിനുകൾ പ്രകാശനം ചെയ്തു. വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജശശി കവി വീരാൻകുട്ടിക്ക് മാഗസിനുകൾ കൈമാറി പ്രകാശന കർമ്മം നിർവഹിച്ചു. വിദ്യാരംഗം ഉപജില്ലാ കൺവീനറും ഇ.എം.സി.ടി.അവാർഡ് ജേതാവുമായ പി.പി.ദിനേശനെ ചടങ്ങിൽ ആദരിച്ചു. എ.ഇ.ഒ കെ.അബ്ദുൾ ഖാദർ അദ്ധ്യക്ഷനായി. ജില്ല പഞ്ചായത്ത് അംഗം സി.എം.യശോദ, എം.ടി.പവിത്രൻ, ബിജു കാവിൽ, സി.പി.കൃഷ്ണൻ, വി.എം.അഷ്റഫ് ,കെ.ഹാരിസ്, എ.റഷീദ്, എസ്.ജെ.സജീവ് കുമാർ, മജീഷ് കാര്യാട്, യു.വി.വിനോദൻ പ്രസംഗിച്ചു.