img20240313
കബഡി മാറ്റ് സ്കുളിന് കെെമാറുന്ന ചടങ്ങിൻ്റെ ഉദ്ഘാടനം മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു നിർവ്വഹിക്കുന്നു

മുക്കം: നഗരസഭ വാർഷിക പദ്ധതിയിലുൾപ്പെടുത്തി വാങ്ങിയ കബഡി മാറ്റ് നീലേശ്വരം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ പി.ടി. ബാബു വിദ്യാർത്ഥികൾക്കു കൈമാറി. കബഡി താരങ്ങളും സ്കൂൾ പ്രിൻസിപ്പലും ചേർന്ന് ഏറ്റുവാങ്ങി. 87 നഗരസഭകളിൽ മുക്കംമാത്രമാണ് ഇത്തരമൊരു പ്രോജക്ട് നടപ്പാക്കുന്നതെന്ന് ചെയർമാൻ പറഞ്ഞു. വിദ്യാഭ്യാസ- കലാകായിക സ്ഥിരം സമിതി ചെയർമാൻ ഇ.സത്യനാരായണൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എം.കെ.യാസർ, അനിതകുമാരി, അശ്വതി സനൂജ്, പി. ജോഷില, അദ്ധ്യാപകരായ ടോമി ചെറിയാൻ, എം.കെ. ബാബു, ഷറീന,ശശി വെണ്ണക്കോട്, പ്രിൻസിപ്പൽ എം.കെ.ഹസീല പ്രസംഗിച്ചു. കബഡി ദേശീയ മത്സരത്തിൽ വിജയികളായവർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.