കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ വീറും വാശിയുമായി സ്ഥാനാർത്ഥികൾ മണ്ഡലം നിറഞ്ഞുകഴിഞ്ഞു. കഴിഞ്ഞ 15വർഷമായി മണ്ഡലം കൈപ്പിടിയിൽ സൂക്ഷിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ.രാഘവനിൽ നിന്നും സാമൂതിരിയുടെ തട്ടകം തിരികെപ്പിടിക്കാൻ എൽ.ഡി.എഫ് പോരാളി കരുത്തനായ സി.പി.എം നേതാവ് എളമരംകരീമാണ്. എൻ.ഡി.എയ്ക്ക് വേണ്ടി ബി.ജെ.പിയുടെ സംസ്ഥാനത്തെ മുതിർന്ന നേതാവ് എം.ടി.രമേശും കച്ചമുറുക്കിക്കഴിഞ്ഞു. ഓരോ മുന്നണിയും മണ്ഡലത്തിൽ നടത്തുന്ന പോരാട്ടത്തിന്റെ അരങ്ങും അണിയറയും പങ്കുവയ്ക്കുന്ന 'തന്ത്രങ്ങൾ' എന്ന കോളം ഇന്നുമുതൽ വായിച്ചുതുടങ്ങാം.
അഡ്വ. പി.എം.നിയാസ്
(യു.ഡി.എഫ് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് ജനറൽ കൺവീനർ)
കഴിഞ്ഞ 15വർഷം എം.കെ.രാഘവൻ എം.പി കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് പ്രധാന ദൗത്യം. കോഴിക്കോടിന് ഒരു എം.പി.ഉണ്ട് എന്ന് ജനം അറിഞ്ഞത് രാഘവേട്ടൻ വന്നശേഷമാണ്. മണ്ഡലത്തിലങ്ങോളം എം.പി.നേരിട്ട് നടത്തിയ ജനഹൃദയ യാത്ര എല്ലാ അർത്ഥത്തിലും ജനങ്ങളുടെ ഹൃദയങ്ങളിലേക്കുള്ളത് തന്നെയായിരുന്നു. വലിയ രീതിയിലാണ് അവർ രാഘവേട്ടനെ സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ഉറച്ച കാൽവയ്പ്പോടെയാണ് ഇത്തവണയും വോട്ട് തേടുന്നത്.
@ 17നുള്ളിൽ നിയോജകമണ്ഡലം കമ്മിറ്റികളെല്ലാം ചേരും
@ 20നുള്ളിൽ പഞ്ചായത്ത് തല ബൂത്ത് തല കമ്മിറ്റികൾ പൂർത്തിയാവും
@ 12 സബ്കമ്മിറ്റികൾ മണ്ഡലത്തിലങ്ങോളം തിരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്
@ യുവജന സംഗമങ്ങൾ, മഹിളാസംഗമങ്ങൾ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ കമ്മിറ്റികൾ തുടങ്ങിയവ ചേർന്നു തുടങ്ങി.
@ കുടുംബസംഗമങ്ങളിലും സമൂഹ നോമ്പുതുറകളിലും പ്രചരണം കേന്ദ്രീകരിക്കും
@ പരമാവധി വോട്ടർമാരിലേക്ക് സ്ഥാനാർത്ഥിയും മുഴുവൻ വോട്ടർമാരിലേക്കും പ്രവർത്തകരുമെത്തും
@ കേന്ദ്രസർക്കാരിന്റെ വർഗീയ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കും
@ കേരളത്തിലെ ഇടത് ദുർഭരണവും പ്രചരണ ആയുധമാക്കും
@ വരുന്ന അഞ്ചുവർഷത്തേക്കുള്ള പ്രകടനപത്രികയും തയ്യാറാക്കിവരുന്നു.