ggggggggggggg
ക്ഷാമബത്ത ഉത്തരവിൽ കുടിശ്ശിക അനുവദിക്കാത്ത സർക്കാർ നടപടിക്കെതിരെ എൻ.ജി.ഒ അസോസിയേഷൻ സിറ്റി ബ്രാഞ്ച് ഡി. ഡി ഇ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ സംസ്ഥാന സെക്രട്ടറി രഞ്ചു കെ.മാത്യു ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: ക്ഷാമബത്ത കുടിശ്ശിക നിഷേധിച്ച ഉത്തരവിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ സിറ്റി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നടത്തിയ പ്രതിഷേധ ധർണ സംസ്ഥാന സെക്രട്ടറി രഞ്ജു കെ. മാത്യു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം രഞ്ജിത്ത് കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. ഷിബു, കെ.ദിനേശൻ, രഞ്ജിത്ത് ചേമ്പാല, സന്തോഷ് കുനിയിൽ, കെ.പി. സുജിത, ആർ.റെജി, അഖിലേഷ് പ്രഭാകർ പ്രസംഗിച്ചു. പ്രകടനത്തിന് പി.നിസാർ, വി.പ്രേമൻ, . ജോസഫ് ഡൊമനിക്, കെ.എൻ. ശരത്ത്, വിനേഷ് തലക്കൽ,പി.കെ. സിജിൽകുമാർ നേതൃത്വം നൽകി.