 
നന്മണ്ട: അശാസ്തീയമായ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം പിൻവലിക്കണമെന്നാശ്യപ്പെട്ട് ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ നന്മണ്ട ആർ ടി ഒ ഓഫീസിന് മുമ്പിൽ നടത്തിയ ധർണ എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷൈജു ബാലുശ്ശേരി അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്, അസോസിയേഷൻ യൂണിറ്റ് സെക്രട്ടറി റഷീദ് കൈരളി,മോഹൻ കക്കോടി, ശംഭു ചൈതന്യ,സത്യൻ സൂര്യ, വിജയലക്ഷ്മി ആര്യ പ്രസംഗിച്ചു. തീരുമാനം പുന: പരിശോധിച്ചില്ലെങ്കിൽ വൻ പ്രക്ഷോഭപരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി ഷൈജു ബാലുശ്ശേരി പറഞ്ഞു.