img
അഴിയൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേന വാഹനത്തിന്റെ താക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ കൈമാറുന്നു

വടകര : അഴിയൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേനക്ക് ഇനി സ്വന്തം വാഹനം. വാഹനത്തിന്റെ താക്കോൽ കൈമാറൽ ചടങ്ങ് അഴിയൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻ്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദസദനം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾറഹീം പുഴക്കൽ പറമ്പത്ത്, അസി.സെക്രട്ടറി സുനീർ കുമാർ എം,വി.ഇ.ഒ മാരായ ഭജീഷ് കെ,സോജോ, ഷാജി ആർ.എസ്, ഷിനി.എ എന്നിവർ പ്രസംഗിച്ചു. സജീവൻ സി എം, ജയചന്ദ്രൻ കെ.കെ,കവിത അനിൽകുമാർ, പദ്ധതി സെക്ഷൻ സീനിയർ ക്ലാർക്ക് രാജേഷ് കുമാർ സംബന്ധിച്ചു.