തിരുവമ്പാടി : പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് മതവിവേചനത്തിനിരയായി ഇന്ത്യയിൽ അഭയാർത്ഥികളായി എത്തിയവരിൽ മുസ്ലിം മത വിശ്വാസികൾക്കൊഴികെ പൗരത്വം നൽകി മതപരമായി വേർതിരിവ് സൃഷ്ടിച്ച് പടിപടിയായി ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള ഗൂഢതന്ത്രം ബി.ജെ.പി അവസാനിപ്പിക്കണമെന്ന് എൻ.സി.പി (എസ്) തിരുവമ്പാടി മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. വയനാട്ടിൽ നിന്നും പാർലമെന്റിലേക്ക് മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി ആനി രാജയുടെ വിജയത്തിനായി പ്ര വർത്തിക്കാനും തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് ജോസ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. എം.ബി. രാജേഷ്, പി.യു. ജോസഫ്, എം.എസ്. ജഗദീശൻ, ടി.കെ. ചോയി, ജോൺസൻ പുത്തൻപുരക്കൽ എന്നിവർ പ്രസംഗിച്ചു.