gp1mpr
മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസിൽ

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസിൽ "നാച്വേഴ്സ് ഫ്രഷ് "വെജിറ്റബിൾ കിയോസ്ക്കിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൻ.പി. ശോഭ ഉത്പ്പന്നങ്ങളുടെ ആദ്യ വിൽപ്പന നടത്തി .സി ഡി എസ് ചെയർപേഴ്സൺ ഇ. ശ്രീജയ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷൻ കോ -ഓർഡിനേറ്റർ ആർ. സിന്ധു മുഖ്യാതിഥിയായി. ജില്ലാ പ്രോഗ്രാം മാനേജർ ആരതി പി. വി പദ്ധതി വിശദീകരണം നടത്തി. വി.പി.രമ , ദീപ കേളോത്ത്, കെ.പി അനിൽ കുമാർ പ്രസംഗിച്ചു. ഇതോടൊപ്പം ഭക്ഷ്യമേളയും സംഘടിപ്പിച്ചു. ബിന്ദു കെ.പി സ്വാഗതവും നിഷ.പി ടി നന്ദിയും പറഞ്ഞു.