മേപ്പയ്യൂർ: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി .ഡി .എസിനുള്ള മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണം ടി. പി രാമകൃഷ്ണൻ എം .എൽ .എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ അദ്ധ്യക്ഷത വഹിച്ചു. അയൽക്കൂട്ടങ്ങൾക്കുള്ള വായ്പാ വിതരണം സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ പേരാമ്പ്ര ഉപജില്ല മാനേജർ കെ. രവീന്ദ്രൻ നിർവഹിച്ചു. വാർഡ് മെമ്പർമാരായ പി.പ്രകാശൻ , ദീപ കേളോത്ത്, വി.പി ശ്രീജ , ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പി .അനിൽ കുമാർ , ശ്രീലേഖ കെ.ആർ എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീ സി .ഡി .എസ് ചെയർപേഴ്‌സൺ ഇ. ശ്രീജയ സ്വാഗതവും വൈസ് ചെയർപേഴ്സൺ ബിന്ദു കെ.പി നന്ദിയും പറഞ്ഞു.