img
മണിയൂർ കട്ടിളമൂഴി തടയണ പ്രവർത്തി ഉദ്ഘാടനം കുറ്റ്യാടി എം.എൽ.എ കെ കുഞ്ഞമ്മദ് കുട്ടി നിർവ്വഹിക്കുന്നു

വടകര: അട്ടക്കുണ്ട് പാലത്തിന് സമീപം കുറ്റ്യാടി പുഴയോരത്തുള്ള കട്ടിള മൂഴി തടയണ 50 ലക്ഷം രൂപ ചെലവഴിച്ച് പുനർനിർമ്മിക്കുന്നു. പ്രവൃത്തി ഉദ്ഘാടനം കുറ്റ്യാടി എം.എൽ.എ കുഞ്ഞമ്മദ് കുട്ടി നിർവഹിച്ചു. ആറ് പതിറ്റാണ്ട് മുമ്പ് നിർമ്മിക്കപ്പെട്ട തടയണ കാലപ്പഴക്കത്തിൽ തകർന്നിരുന്നു. ഇത് കാരണം വയലിൽ ഉപ്പ് വെള്ളം കയറി നശിച്ചു കൊണ്ടിരിക്കുകയായിരുന്നു. യോഗത്തിൽ മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. സത്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി.കെ ശ്രീധരൻ, ചാലിൽ കുഞ്ഞബ്ദുള്ള എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ ടി.ഗീത സ്വാഗതവും കൺവീനർ പി.സുരേഷ് നന്ദിയും പറഞ്ഞു.