കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്ത് വട്ടിപ്പനയിൽ പുലിയിറങ്ങിയ സംഭവത്തിൽ പരിഹാരനടപടികൾ ചർച്ച ചെയ്ത് നടപ്പിലാക്കുന്നതിന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതി രൂപീകരിച്ചു.പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചീഫ് ലൈഫ് വാർഡൻ ഡി.എഫ്.ഒ എന്നിവർക്ക് നിവേദനം നൽകുമെന്ന് പഞ്ചായത്ത് നേതൃത്വം അറിയിച്ചു. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. ജോർജ്, വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ്, പഞ്ചായത്തംഗം മണലിൽ രമേശൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.സത്യൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ രജിത്ത് കുമാർ, മുഹമ്മദ് റാഷിദ്, കെ.ശ്രീജിത്ത്, പ്രദേശത്തെ കർഷകർ എന്നിവർ പങ്കെടുത്തു. ജാഗ്രതാ സമിതി ചെയർമാനായി ഷാജി ഏട്ടിയിൽ, കൺവീനറായി കെ.എം. മനോജ് എന്നിവരെ തെരഞ്ഞെടുത്തു.