kunnamangagalamnews
നായർകുഴി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ ഗ്രൗണ്ട് നവീകരണ പ്രവൃത്തി ഉദ്ഘാടനം എം.എൽ.എ പി.ടി.എ റഹീം നിർവഹിക്കുന്നു

നായർകുഴി: കുന്ദമംഗലം നിയോജക മണ്ഡലം ഹയർ സെക്കൻഡറി സ്കൂളുകൾക്കുള്ള കളിസ്ഥലം നിർമാണത്തിനുള്ള എം.എൽ.എ യുടെ മണ്ഡലം ആസ്തി വികസന പദ്ധതി പ്രകാരം നായർകുഴി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ ഗ്രൗണ്ട് നവീകരണ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു.ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ.നദീറ, റീന മാണ്ടിക്കാവിൽ, ശിവദാസൻ ബംഗ്ലാവിൽ, എൻ.പി.ഷാജി, പി.മീന, പ്രസാദ് ആലുങ്ങൽ,എം.ടി രാധാകൃഷ്ണൻ, എം.പ്രകാശൻ, .അരവിന്ദാക്ഷൻ മച്ചിലേരി, അനീഷ് വെള്ളംകുഴി, എൻ.എം ഹുസൈൻ, അമീഖ തസ്നീം പ്രസംഗിച്ചു.