1
കുടുംബശ്രീ രചനയുടെ ജില്ലാ തല പ്രകാശനവും പ്രദർശനവും ചടങ്ങിൽ നിന്നും

കോഴിക്കോട്: കുടുബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇതുവരെ സഞ്ചരിച്ച വഴികളിലെ നാഴികക്കല്ലുകളും അനുഭവങ്ങളും കോർത്തിണക്കിയൊരുക്കിയ രചനാ പുസ്തകത്തിന്റെ ജില്ലാതല പ്രകാശനവും പ്രദർശനവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജമീല, വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജുല എ, കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ.കെ എന്നിവർ ചേർന്ന് രചനയുടെ ജില്ലാതല പ്രകാശനം നിർവഹിച്ചു.

കുടുംബശ്രീ ജില്ലാ മിഷൻ കോ.ഓർഡിനേറ്റർ ആർ.സിന്ധു അദ്ധ്യക്ഷത വഹിച്ചു. അഴിയൂർ ചെയർപേഴ്സൺ ബിന്ദു ജെയ്സൺ പ്രസംഗിച്ചു. ജില്ലാ പ്രോഗ്രാം മാനേജർമാരായ ബിജേഷ് ടി.ടി സ്വാഗതവും, നിഷിദ സൈബുനി നന്ദിയും പറഞ്ഞു.