img20240315
സർവ്വീസിൽ നിന്നു വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പു നൽകിയപ്പോൾ

മുക്കം: കെ.എസ്.ടി.എ മുക്കം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിരമിക്കുന്ന വിവിധ വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി. മുക്കം നഗരസഭ ചെയർമാൻ പി. ടി. ബാബു ഉദ്ഘാടനം ചെയ്തു. കെ. എസ്. ടി. എ സംസ്ഥാന കമ്മിറ്റി അംഗം സജീഷ് നാരായണൻ മുഖ്യപ്രഭാഷണംനടത്തി. മണാശ്ശേരി ഗവ.യു.പി.സ്കൂളിൽ നടന്ന ചടങ്ങിൽ സബ് ജില്ലാ പ്രസിഡന്റ് ഇ .കെ.അബ്ദുൽ സലാം അദ്ധ്യക്ഷത വഹിച്ചു. വി. അജീഷ്, പി. പത്മശ്രീ, കെ. സി. ഹാഷിദ് , വിനോദ് കുമാർ, കെ. ബാൽരാജ്, കെ. ഖാലിദ്, പി. മാളു, ശൈലജ ,മനോജ് കുമാർ , ടി. ദീപ്തി, പി. എൻ.അജയൻ, പി. കെ.മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.