 
കുറ്റ്യാടി: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ നടത്തിയ പരിശോധനയിൽ വേളം ഗ്രാമ പഞ്ചായത്തിലെ ചേരാപുരം ഗവ.എൽ.പി.സ്കൂൾ, വേളം വില്ലേജ് ഓഫീസ്, വേളം ഗ്രാമ പഞ്ചായത്ത് ഓഫീസ്, ചേരാപുരം ആയുർവേദ ഡിസ്പൻസറി, വേളം ഹോമിയോ ഡിസ്പൻസറി എന്നീ സ്ഥാപനങ്ങളെ ഹരിത സൗഹൃദ സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നയിമ കുളമുള്ളതിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് കെ.സി. ബാബു, നവകേരള മിഷൻ ആർ.പി.സി.കെ.ശശീന്ദ്രൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമ മലയിൽ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.സുപ്പി , സി.കെ. റഫീഖ്, മഹേഷ്, കെ.പ്രകാശൻ, ജിതേഷ്, നിഖിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.