കോഴിക്കോട് : ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഏഴ് മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് നടത്തുന്ന വേനൽക്കാല ക്യാമ്പ് ഏപ്രിൽ രണ്ടിന് ആരംഭിക്കും. മേയ് വരെ നീളും. ബാഡ്മിന്റൺ, ഫുട്‌ബോൾ, ബാസ്‌ക്കറ്റ്‌ബോൾ, ടേബിൾ ടെന്നീസ്, ബോക്‌സിംഗ്, ജിംനാസ്റ്റിക്‌സ്, ചെസ്, തയ്‌ക്കോണ്ടോ, വോളിബോൾ, സ്വിമ്മിംഗ് തുടങ്ങിയ ഇനങ്ങളിലാണ് ക്യാമ്പ്. പരിചയ സമ്പന്നരും പ്രശസ്തരുമായ പരിശീലകർ നേതൃത്വം നൽകും. കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം, കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ സ്റ്റേഡിയം, നടുവണ്ണൂർ വോളിബോൾ അക്കാഡമി, നടക്കാവ് സ്വിമ്മിംഗ് പൂൾ തുടങ്ങിയ ഇടങ്ങളിലാണ് ക്യാമ്പുകൾ നടക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8078182593, 0495 2722593.