 
മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് സ്ത്രീ സൗഹൃദമാക്കി മാറ്റുന്നതിന് സ്ത്രീപദവി പഠന റിപ്പോർട്ട് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ .ടി .രാജൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി .പി .രമയിൽ നിന്ന് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു .എൻ.പി .ശോഭ അദ്ധ്യക്ഷത വഹിച്ചു . സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ വടക്കയിൽ
പഞ്ചായത്ത്മെമ്പർ പ്രസീത കെ.എം, ചെയർപേഴ്സൺ ഇ ശ്രീജയ, ഐ. സി .ഡി. എസ് സൂപ്പർവൈസർ റീനാ കുമാരി,
എൻ.കെ ,സത്യൻ , ഇ ,കെ ,ബിജി, ജനപ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും മനസിലാക്കി സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരികയെന്നതാണ് പഠന റിപ്പോർട്ടിന്റെ ലക്ഷ്യം.