fff
കെ.നാരായണൻ (എൻ.ഡി.എ കോഴിക്കോട് ലോക്സഭാമണ്ഡലം ഇൻചാർജ്)

വീറും വാശിയും നിറഞ്ഞ പ്രചാരണം കൊഴുക്കുന്നതിനിടെ തിരഞ്ഞെടുപ്പ് തീയതി കൂടിയെത്തിയതോടെ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ പ്രചാരണച്ചൂട് ഉയർന്നു. തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ വോട്ട് വിഹിതം ഉയർത്തുന്ന എൻ.ഡി.എ വിജയം ലക്ഷ്യമിട്ടാണ് പ്രചാരണത്തിൽ മുന്നേറുന്നത്. മോദി ഗ്യാരണ്ടിയിലാണ് പ്രതീക്ഷയത്രയും. കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വിജയം സമ്മാനിക്കുമെന്നും കോഴിക്കോട്ട് സമഗ്രവികസനം ഉറപ്പാക്കുന്ന മാറ്റമുണ്ടാവുമെന്നാണ് എൻ.ഡി.എയുടെയും ബി.ജെ.പിയുടെയും ഗ്യാരണ്ടി.

കഴിഞ്ഞ പത്ത് വർഷം അമൃത്, പി.എം.എ.വൈ തുടങ്ങിയ ഒട്ടനവധി പദ്ധതികളിലൂടെ നരേന്ദ്രമോദി സർക്കാറിന്റെ വികസന നേട്ടങ്ങൾ അനുഭവിച്ചറിഞ്ഞ കോഴിക്കോട്ടെ ജനത എൻ.ഡി.എയ്ക്ക് അട്ടിമറി വിജയം സമ്മാനിക്കും. നരേന്ദ്രമോദി സർക്കാർ കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് പ്രധാന ദൗത്യം. കേന്ദ്ര സർക്കാരിന്റെ അഴിമതി രഹിത ഭരണവും കോഴിക്കോടിന്റെ സമഗ്ര വികസനവും എം.ടി. രമേശിന്റെ ജനകീയതയും വിജയമെത്തിക്കും. കോഴിക്കോട്ട് എയിംസ് കൊണ്ടുവരുമെന്നതാണ് എം.ടി. രമേശിന്റെ ഉറപ്പ്.

@ ജനുവരി 29ന് നേതൃയോഗം ചേർന്ന് വോട്ടെണ്ണൽ വരെയുള്ള പദ്ധതികൾ തയ്യാറാക്കി.
@ ഫെബ്രുവരി അഞ്ചിന് പഞ്ചായത്ത്, ഏരിയാ തല നേതൃയോഗം നടത്തി
@ 14ന് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കായി ഇലക്ഷൻ വർക്ക് ശിൽപശാല നടത്തി

@ 23, 24 തിയതികളിൽ ബൂത്ത് തല ശിൽപ്പശാല നടത്തുകയും പ്രവർത്തകരെ പ്രവർത്തനങ്ങൾക്ക് നിയോഗിച്ചു.

@ സ്ഥാനാർത്ഥി പ്രഖ്യാപനം വന്ന ഉടനെ കരുത്തുറ്റ പ്രചാരണം ആരംഭിച്ചു
@ പരമാവധി വോട്ടർമാരിലേക്ക് സ്ഥാനാർത്ഥിയും വോട്ടർമാരിലേക്ക് പ്രവർത്തകരുമെത്തും
@ ഇടതു-വലത് ദുർഭരണത്തിൽ പൊറുതിമുട്ടിയ ജനതയ്ക്ക് ബദലായി എൻ.ഡി.എ ഉയരും
@ മോദി ഗ്യാരണ്ടി ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.