രാമനാട്ടുകര: രാമനാട്ടുകര  പരിഹാരപുരം സുബ്രഹ്മണ്യ ക്ഷേത്രം, രാമനാട്ടുകര  രാമേശ്വരം ശിവക്ഷേത്രങ്ങളിലെ വഴിപാടു കൗണ്ടറുകൾ കമ്പ്യുട്ടർ വത്ക്കരിച്ചതിന്റെ സ്വിച്ച് ഓൺ കർമ്മം  മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് ഡിവിഷൻ അസി.കമ്മിഷണർ കെ.കെ. പ്രമോദ് കുമാർ നിർവഹിച്ചു. ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ വി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.  മുൻ ട്രസ്റ്റി ബോർഡ് അംഗം മഞ്ഞപ്പുലാശ്ശേരി രാഘവൻ ,നവീകരണ കമ്മിറ്റി പ്രസിഡന്റ് പി.സി. നളിനാക്ഷൻ, ശങ്കരൻ എന്ന കുട്ടി മോൻ, കെ.വി.മനോജ് ,വനിതാ മണ്ഡലം വൈസ് . പ്രസിഡന്റ് ഗൗരി എന്നിവർ പ്രസംഗിച്ചു. മുൻ ട്രസ്റ്റി ബോർഡ് അംഗം പി.ബാലരാമൻ സ്വാഗതവും ആഘോഷ കമ്മിറ്റി സെക്രട്ടറി വാസു പിലാക്കാട്ട് നന്ദിയും പറഞ്ഞു.