 
വടകര: ലോക വന ദിനത്തോടനുബന്ധിച്ച് കേരള വനം വകുപ്പ് സോഷ്യൽ ഫോറസ്റ്റ് റേഞ്ച് വടകരയുടെയും അഴിത്തല വാർഡ് വികസന സമിതിയുടെയും നേതൃത്വത്തിൽ സാൻഡ്ബാങ്ക്സ് ബീച്ച് പരിസരം ശുചീകരിച്ചു. വാർഡ് കൗൺസിലർ പി. വി .ഹാഷിം ഉദ്ഘാടനം ചെയ്തു. വടകര സോഷ്യൽ ഫോറസ്റ്ററി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജിൽജിത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജലീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബിനീഷ് രാമൻ, ഇ .ഇന്ദിര, എ.സി .നൗഫൽ എന്നിവർ പ്രസംഗിച്ചു. പി.വി.സി ഇബ്രാഹിം, എം .റഫീക്ക്, എ .ദിൽഷാദ്, സി.കെ. ഫൈജാസ്, ജിതേഷ്, എന്നിവർ നേതൃത്വം നൽകി.