കോഴിക്കോട്: ലോക ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതിയും ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയും ചേർന്ന് കുണ്ടുപറമ്പ് യൂണിയൻ വായനശാല ഹാളിൽ നിയമാവബോധ സെമിനാർ നടത്തി. ജില്ലാ സബ് ജഡ്ജിയായ എം.പി.ഷൈജൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി പ്രസിഡന്റ് ടി.കെ.എ.അസീസ് അദ്ധ്യക്ഷത വഹിച്ചു. വി.കെ.പ്രദീപ് കുമാർ കെ. റീജ, ഉമ്മർ വെള്ളലശ്ശേരി, ടി.രവീന്ദ്രൻ നായർ, എം.പി.ഗോപാലകൃഷ്ണൻ. പി.ബാവക്കുട്ടി, എം.കെ.രാജീവ് കുമാർ, എൻ. ഖാദർ, ജോൺസൺ വില്യം, എം.ഗോവിന്ദരാജ് എന്നിവർ പ്രസംഗിച്ചു. ഉപഭോക്തൃ സമിതി യൂണിറ്റ് സെക്രട്ടറി പടുവാട്ട് ഗോപാലകൃഷ്ണൻ സ്വാഗതവും ട്രഷറർ ടി.ഗോപിനാഥക്കുറുപ്പ് നന്ദിയും പറഞ്ഞു.