photo
ഉദ്ഘാടനം

കൊയിലാണ്ടി: ഡോക്ടേഴ്സ് അക്കാദമിയുടെ മൂന്നാമത്തെ ബ്രാഞ്ച് നടുവണ്ണൂരിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദാമോദരൻ ഉദ്ഘാടനം ചെയ്തു. സെന്റർ ഹെഡ് ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു.

പത്താം വാർഡ് മെമ്പർ സജീവൻ, കെ.ടി. ബഷീർ, നുസ്രത്ത് (ടീം 30.) മുരളി , സനൽ കുമാർ പി.കെ. എന്നിവർ പ്രസംഗിച്ചു. അക്കാദമി ഡയറക്ടർ ഡോ. ബാബുരാജ് സ്വാഗതവും സ്ഥാപന എ.ഡി.എം പ്രകാശൻ പേരടി നന്ദിയും പറഞ്ഞു. ബ്രാഞ്ചിൽ 8, 9, 10 സ്പെഷ്യൽ ട്യൂഷൻ ബാച്ചുകളും നടുവണ്ണൂരിൽ ആദ്യമായി പ്ലസ് 1, പ്ലസ് 2 എൻട്രൻസ് ഒറിയന്റഡ് ട്യൂഷൻ ബാച്ചുകളും ആരംഭിക്കും.