1
വടകര നിയോജകമണ്ഡലം യുഡിഎഫ് കൺവെൻഷനിൽ സ്ഥാനാർത്ഥി ഷാഫി പറമ്പിൽ സംസാരിക്കുന്നു.

വടകര: വടകര നിയോജകമണ്ഡലം യു.ഡി.എഫ് കൺവെൻഷൻ വടകര ഓർക്കാട്ടേരി കച്ചേരി മൈതാനിയിൽ ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭിന്നിപ്പിന്റെ പ്രചാരകരെ വടകരയിലെ ജനം തിരിച്ചറിയുമെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ, കെ കെ രമ എം.എൽ.എ, പാറക്കൽഅബ്ദുല്ല, എം.സി വടകര, അഹമ്മദ് പുന്നക്കൽ, എൻ.വേണു, ചന്ദ്രൻ കുളങ്ങര, ദുൽക്കിഫൽ വിപി, ഓ.കെ അബ്ദുള്ള, പ്രദീപ് ചോമ്പോല, അഫ്നാസ് ചോറോട് കെ.കെ നവാസ് , ജാഫർ പി.പി, കെ.കെ അഹമ്മദ്, ഒഞ്ചിയം ബാബു, ഹബീബ് , സുനിൽ മടപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു