മേപ്പയ്യൂർ: മേപ്പയ്യൂർ ഗാമ പഞ്ചായത്ത് എട്ടാം വാർഡിൽ ചെറുവപ്പുറത്ത് മീത്തൽ അയൽ സഭയിൽ കൃഷിഭവന്റെ കൃഷിക്കൂട്ടം പദ്ധതിയുടെ ഭാഗമായി തളിര് കൃഷിക്കൂട്ടം കൃഷി ചെയ്ത ചീര കൃഷിയുടെ വിളവെടുപ്പ് കൃഷി ഓഫീസർ അപർണ്ണ ഉദ്ഘാടനം ചെയ്തു. കൃഷിക്കൂട്ടം പ്രസിഡന്റ് സാവിത്രി ബാലൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി, വാർഡ് വികസന സമിതി കൺവീനർ സി.എം. ബാബു, നസീറ ചൈത്രം, നാരായണി ലിൻ ജിത്ത് ഭവൻ, വസന്ത ഗ്രീഷ്മം, ആസ്യ ഉമ്മ കൊല്ലിയിൽ, നിമിഷ ജിതേഷ് എന്നിവർ പ്രസംഗിച്ചു.