vacci
vacci

തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കെ.എം.സി.ടി നഴ്‌സിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ വാക്‌സിനേഷൻ ദിനാചരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. കെ.എം. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ഡോ. ഫെസിന ഹസ്സൻ, എസ്.ബി. അഖില, മിനി, ലിസി അബ്രഹാം, എം. സുനീർ, എൻ.വി. ഷില്ലി , സ്റ്റെഫി ജോൺ, ഷിൻസി സൂസൻ ഏലിയാസ്, ജെസി സെബാസ്റ്റ്യൻ എം.ജി. വിജിമോൾ, ടി ജെ ആൻ , ജെ എച്ച് ഐ മാരായ കെ.ബി. ശ്രീജിത്ത്, കെ. ഷാജു, മുഹമ്മദ് മുസ്തഫ ഖാൻ, യു.കെ. മനീഷ, ശരണ്യചന്ദ്രൻ പ്രസംഗിച്ചു.