img20240317
ആനി രാജയുടെ നേതൃത്വത്തിൽ മുക്കത്ത് എൽ ഡി.എഫ് നടത്തിയ നൈറ്റ് മാർച്ച്

മുക്കം: മതത്തിന്റെ പേരിൽ രാജ്യത്തിന്റെ പൗരത്വം നിർണയിക്കുന്ന ഭരണകൂട നിയമത്തിനെതിരെ പ്രതിരോധജ്വാല തെളിയിച്ച് എൽ.ഡി.എഫ് നൈറ്റ് മാർച്ച് . എൽ.ഡി.എഫ് വയനാട് മണ്ഡലം സ്ഥാനാർത്ഥി ആനിരാജ നേതൃത്വം നൽകി. പ്രതിഷേധ യോഗത്തിന്റെ ഉദ്ഘാടനവും ആനി രാജ നിർവഹിച്ചു. വി.കെ.വിനോദ് അദ്ധ്യക്ഷത വഹിച്ചു. ടി. വിശ്വനാഥൻ, ലിന്റോ ജോസഫ് എം.എൽ.എ , പി. ഗവാസ്, വി.കുഞ്ഞാലി ടി. എം.ജോസഫ്, കെ. മോഹനൻ പ്രസംഗിച്ചു. പി ടി ബാബു, കെ.പി. ചാന്ദിനി, പി. കെ. കണ്ണൻ, ടി .കെ. സാമി, ടാർസൻജോസ്, പി .എം. തോമസ്, ജോണി എടശ്ശേരി, കെ. ഷാജികുമാർ, മാത്യു ചെമ്പോട്ടിക്കൽ, പി.സൗദാമിനി പങ്കെടുത്തു.