bhasker
എം.കെ.ഭാസ്‌കരൻ

ആരോഗ്യമന്ത്രിയായിരിക്കെ കെ.കെ.ശൈലജ നടത്തിയ ഇടപെടലുകളാണ് വടകര ലോക്സഭാ മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ തുരുപ്പ് ചീട്ട്. മൂന്നുതവണ കൈയിൽ നിന്ന് വഴുതിപ്പോയ വടകര മണ്ഡലത്തെ തിരിച്ചുപിടിക്കുകയെന്ന ഭഗീരഥ പ്രയത്‌നം ടീച്ചർ ഏറ്റെടുത്തു കഴിഞ്ഞു. വടകരയിൽ ആദ്യം പ്രഖ്യാപിച്ച സ്ഥാനാർത്ഥി എന്ന നിലയിൽ ഇതിനകം മണ്ഡലം നിറഞ്ഞിരിക്കുകയാണ് അവർ. എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ എൽ.ഡി.എഫ് വടകര പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡന്റ് എം.കെ.ഭാസ്‌കരൻ വ്യക്തമാക്കുന്നു.

എം.കെ.ഭാസ്‌കരൻ
എൽ.ഡി.എഫ് വടകര പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ്

വടകര മണ്ഡലം നിറയെ ഇടതുകാറ്റാണ്. കെ.കെ.ശൈലജ വടകര മണ്ണിൽ ഇറങ്ങിയതു മുതൽ അവരെ ജനം ഹൃയത്തിലേറ്റിക്കഴിഞ്ഞു. പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാതെ സംസ്ഥാനത്തെ മുഴുവൻ ജനതയുടെയും മനസറിഞ്ഞ നേതാവാണ് ശൈലജ. കഴിഞ്ഞ 15 വർഷമായി മുരടിച്ചുപോയ വടകര മണ്ഡലത്തിൽ വികസനത്തിന്റെ പുതിയ അദ്ധ്യായം രചിക്കുകയാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്. അതിന് മുന്നണിയുടെ സർവ സന്നാഹങ്ങളും പ്രവർത്തന സജ്ജമാണ്.

@ ഓരോ നിയമസഭാ മണ്ഡലത്തിലും കൺവെൻഷനുകൾ നടന്നു കഴിഞ്ഞു. കമ്മിറ്റികളെല്ലാം സജീവം

@ ഇതുവരെ 141 മേഖലാ കൺവെൻഷനുകൾ നടന്നു. ഒറ്റ വോട്ടറെയും വിട്ടുപോകാതെയുള്ള പ്രവർത്തനമാണ് നടക്കുന്നത്.

@ മുന്നണിയിലെ എല്ലാ പാർട്ടികളുടെയും യുവജന സംഘടനകൾ, മഹിളാ സംഘടനകൾ പ്രചരണത്തിൽ സജ്ജീവമാണ്.

@ കഴിഞ്ഞ 15വർഷം മണ്ഡലത്തിൽ നടന്ന പ്രവർത്തനങ്ങൾ തുറന്നു കാട്ടും. എം.പി.ഫണ്ട് ചെലവഴിക്കലല്ലാതെ മണ്ഡലത്തിൽ എന്ത് പദ്ധതികൾ വന്നു എന്നത് ചർച്ചയാവും.

@ 17മുതൽ ബൂത്തുതല കമ്മിറ്റികൾ ചേർന്നു തുടങ്ങി. 25ന് മുമ്പ് എല്ലാം പൂർത്തിയാവും.

@ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പുതിയ വിധികളൊന്നും മണ്ഡലത്തിൽ ഏശിയിട്ടില്ല. അന്നും എന്നും കൊലപാതക രാഷ്ട്രീയത്തിനോട് എതിരാണ് .