img
എൽ.ഡി.എഫ് നടക്കു താഴ നോർത്ത് മേഖലാ കൺവൻഷൻ സി.ഭാസക്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

വടകര: എൽ.ഡി.എഫ് നടക്കുതാഴ നോർത്ത് ലോക്കൽ കൺവെൻഷൻ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. ബി.ജെ പി യുടെ ഫാസിസ്റ്റ് ഭരണം അവസാസിപ്പിക്കുന്നതിന് ദേശീയ തലത്തിൽ ഇടതുപക്ഷ കക്ഷികളുടെ പിന്തുണയോടെ രൂപീകരിച്ച ഇന്ത്യാ മുന്നണിയെ വിജയിപ്പിക്കുന്നതിൽ കോൺഗ്രസിന് ആത്മാർത്ഥതയില്ലെന്ന് ഭാസ്ക്കരൻ പറഞ്ഞു. കേരളത്തിന് പുറത്ത് ബി.ജെ. പിയ്ക്കെതിരെ വിജയിക്കാൻ പറ്റിയ സീറ്റുകൾ ഉണ്ടായിട്ടും കേരളത്തിൽ ഇടതുപക്ഷത്തിന് എതിരെ മത്സരിക്കുന്നത് ഇതാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. മേഖലാ ചെയർമാൻ പുതുക്കുടി രാജീവൻ അദ്ധ്യക്ഷത വഹിച്ചു. സി. കുമാരൻ, പി.സജീവ് കുമാർ, പി. സോമശേഖരൻ, പറമ്പത്ത് രവീന്ദ്രൻ , കെ. ഗീത, റജിത പതേരി, പി വത്സലൻ എന്നിവർ പ്രസംഗിച്ചു.