 
ചേളന്നൂർ: അമ്പലത്തുകുളങ്ങര ആശ്രയ റെസിഡൻസ് അസോസിയേഷനും, എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റൽ സും, ഐ. കെയർ മലബാർ ഹോസ്പിറ്റൽസ് ഡോ .ചന്ദ്രകാന്ത് നേത്രാലയയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അമ്പലത്തുകുളങ്ങര, മാക്കാടത്ത് തറവാടിന് സമീപമായിരുന്നു ക്യാമ്പ്. റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ശോഭാ വിശ്വനാഥ്, ട്രഷറർ ഷിബുദാസ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ ഡോ. സംഗീത (ഗൈനക്കോളജി).ഡോ. അഭിരാമ് (ജനറൽ മെഡിസിൻ).
ഡോ. ശോഭ (നേത്ര രോഗം) എന്നിവർ പരിശോധന നടത്തുകയും രോഗികൾക്ക് മരുന്ന് വിതരണം നടത്തുകയും ചെയ്തു.