
കോഴിക്കോട്: എഴുത്തുകാരൻ സക്കറിയയ്ക്ക് മാതൃഭൂമി സാഹിത്യ പുരസ്‌കാരം. മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ, ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രൻ എന്നിവർ അറിയിച്ചു. പ്രൊഫ. എം.കെ.സാനു അദ്ധ്യക്ഷനും സി.രാധാകൃഷ്ണൻ, സാറാ ജോസഫ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്.