medi
ഗവ. മെഡിക്കൽ കോളേജ്

 ഉപവാസ സമരം വിജയമെന്ന് യു.ഡി.എഫ്

കോഴിക്കോട് : കുടിശ്ശികയിൽ നിലച്ചുപോയ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മരുന്ന് വിതരണം ഉടൻ പുനരാരംഭിക്കും. 2023 ഡിസംബർ 31 വരെ മരുന്ന് വിതരണക്കാർക്ക് നൽകാനുള്ള കുടിശ്ശികയുടെ ഒരു ഭാഗം 22നും ബാക്കി ഈമാസം 31നും നൽകാൻ തീരുമാനിച്ചു.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, മെഡിക്കൽ കോളേജ് സൂപ്രണ്ട്. ഡോ. ശ്രീജയൻ എം. പി, എഫ്.പി.എം.എസ് ഇൻചാർജ് മഞ്ജു എന്നിവരുടെ സാന്നിദ്ധ്യത്തിൽ എ.കെ.സി.ഡി.എ, എ.കെ.എസ്.എസ്.ബി.എ ജില്ലാ ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് മരുന്ന് വിതരണം ചെയ്യാൻ തീരുമാനമായത്. മരുന്നു വിതരണത്തിന് തടസം നേരിടുകാണെങ്കിൽ സൂപ്രണ്ടുമായി ആലോചിച്ച പ്രശ്ന പരിഹാരത്തിനും തീരുമാനമായി. എം.പിയും കോഴിക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ എം.കെ. രാഘവൻ ഇന്നലെ നടത്തിയ ഉപവാസ സമരത്തിന്റെ വിജയം കൂടിയാണിതെന്ന് യു.ഡി.എഫ് അവകാശപ്പെട്ടു.

മുടങ്ങിയ മരുന്ന് വിതരണം പുനസ്ഥാപിക്കൽ വൈകിയതോടെ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റിയ സ്ഥിതിയായിരുന്നു. ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ, ഫ്ളൂയിഡുകൾ തുടങ്ങിയവ വിതരണം ചെയ്ത വകയിൽ 75 കോടിയോളം രൂപയാണ് വിതരണക്കാർക്ക് മെഡിക്കൽ കോളേജ് നൽകാനുള്ളത്. ഇതേത്തുടർന്ന് കഴിഞ്ഞ ഒമ്പത് മുതൽ വിതരണക്കാർ മരുന്നുകളുടെ വിതരണം നിറുത്തി. വിതരണക്കാരുമായിചർച്ച നടത്താനോ പ്രശ്നപരിഹാരത്തിനോ അധികൃതർ ശ്രമിക്കാത്തത് പ്രതിസന്ധി രൂക്ഷമാക്കി.

കാൻസർ രോഗികൾക്കുള്ള ഇഞ്ചക്ഷനായ ലബാട്നിബ്, കാർബോ പ്ലാറ്റിൻ, ഓക്സാലിപ്ലാറ്റിൻ, ലൂക്കോറിക് ആസിഡ്, ഫിൽഗ്രാസ്റ്റിം, ഡോസെടാക്സൽ തുടങ്ങി വിവിധ ഇനം മരുന്നുകളുട സ്റ്റോക്ക് തീർന്നിരുന്നു. യൂറോളജി, നെഫ്രോളജി, ഓർത്തോ വിഭാഗങ്ങൾക്കു വേണ്ട ഉപകരണങ്ങളുടെ വിതരണവും നിലച്ചു. അടിയന്തര സ്വഭാവമില്ലാത്ത മുട്ട്, ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയകളുടെ തിയതികൾ നീട്ടിവെച്ചിരിക്കുകയാണ്. ഫിൽട്ടർ, ഇഞ്ചക്ഷൻ ട്യൂബുകൾ എന്നിവയുടെ വിതരണം നിറുത്തിയത് ഡയാലിസിസ് രോഗികളെയും ബാധിച്ചു.

സർജിക്കൽ ഉപകരണങ്ങളുടെ വിതരണം നിർത്തിവച്ചതോടെ ആശുപത്രി തിയേറ്ററിൽ ഗ്ലൗസ് അടക്കമുള്ളവയുടെ ക്ഷാമവും രൂക്ഷമായിരുന്നു.

ശസ്ത്രക്രിയാ ഉപകരണങ്ങൾ ആശുപത്രി വികസന സമിതിയുടെ സ്റ്റോറിൽ നിന്ന് ലഭിക്കാതായതോടെ ഇവ വൻതുക കൊടുത്ത് പുറത്ത് നിന്ന് വാങ്ങേണ്ട അവസ്ഥയിലായിരുന്നു രോഗികൾ.

സർജിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ തുടങ്ങിയവ വിവിധ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളിലൂടെ ഗുണഭോക്താക്കൾക്ക് സൗജന്യമായി നൽകിയ ഇനത്തിൽ 180 കോടിയിലേറെ രൂപ സർക്കാരിൽനിന്നു മെഡിക്കൽ കോളേജിനു കിട്ടാനുണ്ട്.

@ മരുന്ന് വിതരണക്കാർക്ക് നൽകാനുള്ള കുടിശ്ശി 75 കോടി

സ്റ്റോക്ക് തീർന്ന മരുന്നുകൾ

കാൻസർ രോഗികൾക്കുള്ള ഇഞ്ചക്ഷനായ ലബാട്നിബ്, കാർബോ പ്ലാറ്റിൻ, ഓക്സാലിപ്ലാറ്റിൻ, ലൂക്കോറിക് ആസിഡ്, ഫിൽഗ്രാസ്റ്റിം, ഡോസെടാക്സൽ

സർക്കാരിൽനിന്നു മെഡിക്കൽ കോളേജിനു കിട്ടാനുള്ളത്

180 കോടി

എം.​പി​യു​ടെ​ ​സ​മ​രം
തി​ര​ഞ്ഞെ​ടു​പ്പ് ​സ്റ്റ​ണ്ട് :
എ​ൽ.​ഡി.​എ​ഫ്

കോ​ഴി​ക്കോ​ട്:​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​മ​രു​ന്ന് ​വി​ത​ര​ണം​ ​മു​ട​ങ്ങി​യെ​ന്ന് ​ആ​രോ​പി​ച്ച് ​കോ​ൺ​ഗ്ര​സ് ​സ്ഥാ​നാ​ർ​ത്ഥി​ ​എം.​കെ.​ ​രാ​ഘ​വ​ൻ​ ​ആ​ശു​പ​ത്രി​യ്ക്കു​ ​മു​ന്നി​ൽ​ ​ന​ട​ത്തി​യ​ ​സ​ത്യ​ഗ്ര​ഹം​ ​പ്ര​ശ്നം​ ​പ​രി​ഹ​രി​ച്ചെ​ന്ന് ​മ​ന​സി​ലാ​ക്കി​യ​തി​ന് ​ശേ​ഷ​മാ​ണെ​ന്ന് ​തോ​ട്ട​ത്തി​ൽ​ ​ര​വീ​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​മാ​ണ് ​സ​മ​ര​ത്തി​ന്റെ​ ​ല​ക്ഷ്യ​മെ​ന്ന് ​ജ​ന​ങ്ങ​ൾ​ ​മ​ന​സി​ലാ​ക്കും.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​പ്ര​ശ്നം​ പ​രി​ഹ​രി​ക്കാ​ൻ​ ​ആ​രോ​ഗ്യ​ ​മ​ന്ത്രി​യു​മാ​യി​ ​നേ​ര​ത്തെ​ത​ന്നെ​ ​ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.​ ​അ​ത​നു​സ​രി​ച്ച് ​പ​തി​നൊ​ന്ന് ​കോ​ടി​ ​രൂ​പ​ ​ഉ​ട​നെ​ ​കൊ​ടു​ക്കാ​ൻ​ ​തീ​രു​മാ​ന​മാ​യി.​ ​ഒ​രു​ ​കോ​ടി​ ​രൂ​പ​ ​ഇ​ന്ന് ​കാ​ല​ത്ത് ​ന​ൽ​കു​ക​യും​ ​ചെ​യ്തു.​ ​മ​രു​ന്ന് ​ക​മ്പ​നി​ ​പ്ര​തി​നി​ധി​ക​ളു​മാ​യി​ ​സം​സാ​രി​ച്ച് ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ധാ​ര​ണ​യാ​യി​രു​ന്നു.​ ​

എം.​പി​യു​ടെ​ ​ഉ​പ​വാ​സം,​ ​
പി​ന്നാ​ലെ​ ​പ​രി​ഹാ​രം

കോ​ഴി​ക്കോ​ട്:​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലെ​ ​മ​രു​ന്ന് ​ക്ഷാ​മ​ത്തി​ന് ​പ​രി​ഹാ​രം​ ​കാ​ണാ​ത്ത​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ന്റെ​ ​നി​സം​ഗ​ത​യ്ക്കെ​തി​രെ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​ക്കു​ ​മു​ന്നി​ൽ​ ​എം.​കെ.​രാ​ഘ​വ​ൻ​ ​എം.​പി​ ​ഏ​ക​ദി​ന​ ​ഉ​പ​വാ​സം​ ​ന​ട​ത്തി.​ ​
ഡോ.​എം​കെ​ ​മു​നീ​ർ​ ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​മെ​ഡി​ക്ക​ൽ​ ​കൊ​ളേ​ജി​ന് ​മു​ന്നി​ൽ​ ​മ​രു​ന്ന് ​കി​ട്ടാ​ൻ​ ​വേ​ണ്ടി​ ​സ​മ​രം​ ​ന​ട​ത്തേ​ണ്ടി​ ​വ​രി​ക​യെ​ന്ന​ത് ​കേ​ര​ളം​ ​ല​ജ്ജി​ച്ച് ​ത​ല​ ​താ​ഴ്‌​ത്തേ​ണ്ട​ ​അ​വ​സ്ഥ​യാ​ണെ​ന്ന് ​മു​നീ​ർ​ ​പ​റ​ഞ്ഞു.​ ​കെ.​ ​പ്ര​വീ​ൺ​കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​എം.​സി.​ ​മാ​യി​ൻ​ഹാ​ജി,​ ​പി.​എം.​ ​നി​യാ​സ്,​യു.​സി.​ ​രാ​മ​ൻ,​ ​സി.​എ​ൻ.​ ​വി​ജ​യ​കൃ​ഷ്ണ​ൻ,​ ​കെ.​സി.​ ​അ​ബു,​ ​സ​ത്യ​ൻ​ ​ക​ടി​യ​ങ്ങാ​ട്,​ ​കെ.​എം.​ ​അ​ഭി​ജി​ത്ത്,​ ​യു.​വി.​ ​ദി​നേ​ശ് ​മ​ണി,​ ​സൂ​പ്പി​ ​ന​രി​ക്കാ​ട്ടേ​രി,​ ​കെ.​പി.​ ​ബാ​ബു,​ ​ഗൗ​രി​ ​പു​തി​യോ​ത്ത്,​ ​ഡോ.​ ​പി.​എ​ൻ.​ ​അ​ജി​ത,​ ​പ്ര​ദീ​പ്,​ ​ടി.​ ​മൊ​യ്തീ​ൻ​ ​കോ​യ,​ ​ഒ.​ ​ഹു​സൈ​ൻ,​ ​ആ​ഷി​ഖ് ​ചെ​ല​വൂ​ർ,​ ​പി.​എ.​ ​ഹം​സ,​ ​വീ​രാ​ൻ​കു​ട്ടി,​ ​ഷെ​റി​ൻ​ ​ബാ​ബു,​ ​ഷാ​ജി​ർ​ ​അ​റ​ഫാ​ത്ത്,​ ​സ​ഫ​റി​ ​വെ​ള്ള​യി​ൽ,​ ​അ​ഹ​മ്മ​ദ് ​പു​ന​ക്ക​ൽ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​വൈ​കി​ട്ട് ​നാ​ലി​ന് ​മു​സ്‌​ലിം​ ​ലീ​ഗ് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​എം.​എ.​റ​സാ​ഖ്,​ ​എം.​കെ.​ ​രാ​ഘ​വ​ൻ​ ​എം.​പി​യ്ക്ക് ​നാ​ര​ങ്ങാ​നീ​ര് ​ന​ൽ​കി​യാ​ണ് ​ഉ​പ​വാ​സം​ ​അ​വ​സാ​നി​പ്പി​ച്ച​ത്.
നി​ര​വ​ധി​ ​രോ​ഗി​ക​ളും​ ​കൂ​ട്ടി​രി​പ്പു​കാ​രു​മാ​ണ് ​പ​രാ​തി​യു​മാ​യി​ ​എം.​പി​യു​ടെ​ ​സ​മ​ര​ ​പ​ന്ത​ലി​ലെ​ത്തി​യ​ത്.​ ​ ​രോ​ഗി​ക​ൾ​ ​മ​രു​ന്നി​ന്റെ​ ​കു​റി​പ്പ​ടി​യും​ ​എം.​പി​ക്കു​ ​കൈ​മാ​റി.​ ​മ​രു​ന്ന് ​സൗ​ജ​ന്യ​മാ​യി​ ​എ​ത്തി​ക്കും​ ​വ​രെ​ ​സ​മ​ര​ ​രം​ഗ​ത്തു​ണ്ടാ​കു​മെ​ന്ന് ​എം.​പി​ ​​ഉ​റ​പ്പു​ ​ന​ൽ​കി.​ ​എം.​പി​യു​ടെ​ ​ഉ​പ​വാ​സ​ത്തി​ന് ​പി​ന്നാ​ലെ​ ​മ​രു​ന്ന് ​വി​ത​ര​ണം​ ​പു​ന​സ്ഥാ​പി​ക്കാ​നു​ള്ള​ ​തീ​രു​മാ​ന​വും​ ​വ​ന്നു.