kc-venugopal

കൽപ്പറ്റ: ഇന്ത്യ മുന്നണിയെ സി.പി.എം ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് നേട്ടത്തിനു വേണ്ടി മാത്രമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആരോപിച്ചു. കൽപ്പറ്റയിൽ മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തിൽ പങ്കെടുക്കാതിരുന്നത് ഇന്ത്യ മുന്നണിയിലെ സി.പി.എം മാത്രമാണ്. സി.പി.ഐ പങ്കെടുത്തിരുന്നു. ഇന്ത്യ മുന്നണിയിൽ ഉണ്ടെന്ന് പറയുന്ന സി.പി.എം മുന്നണിയെ തിരഞ്ഞെടുപ്പ് വിജയത്തിന് ഉപയോഗിക്കുകയാണ്. രാഹുൽഗാന്ധി കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും.

പൗരത്വ ഭേദഗതി വിഷയത്തിൽ ഉൾപ്പെടെ രാഹുൽഗാന്ധിക്കെതിരെ മുഖ്യമന്ത്രി അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നത്. ഇത് മോദിയെ സുഖിപ്പിക്കാനാണ്. കോൺഗ്രസിന്റെ സീറ്റുകൾ പരമാവധി കുറയ്ക്കാനാണ് സി.പി.എമ്മും ബി.ജെ.പിയും ആഗ്രഹിക്കുന്നത്. കേരളത്തിൽ മുഴുവൻ സീറ്റുകളിലും യു.ഡി.എഫ് വിജയിക്കും. രാഹുൽ ഗാന്ധി ഏത് മണ്ഡലത്തിൽ മത്സരിക്കണമെന്നത് അദ്ദേഹത്തിന്റെയും പാർട്ടിയുടെയും തീരുമാനമാണ്. നിലവിലെ വയനാട് മണ്ഡലത്തിന്റെ എം.പി എന്ന നിലയ്ക്ക് രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിൽ എന്താണ് തെറ്റെന്ന് സി.പി.എം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

 സി.​പി.​എം​ ​വീ​ണ്ടുംഒ​റ്റു​കാ​രാ​യി: എം.​എം​ ​ഹ​സൻ

ഇ​ന്ത്യാ​സ​ഖ്യ​ത്തി​ന്റെ​ ​മ​ഹാ​റാ​ലി​യി​ൽ​ ​പ​ങ്കെ​ടു​ക്കാ​തെ​ ​മാ​റി​ ​നി​ന്ന​ ​സി​.പി.​എം​ ​മ​തേ​ത​ര​ ​ജ​നാ​ധി​പ​ത്യ​ ​മു​ന്നേ​റ്റ​ത്തെ​ ​ത​ള​ർ​ത്താ​ൻ​ ​ശ്ര​മി​ച്ചെ​ന്ന് ​കെ.​പി.​സി.​സി​ ​ആ​ക്ടിം​ഗ് ​പ്ര​സി​ഡ​ന്റ് ​എം.​എം​ ​ഹ​സ​ൻ.​ ​വ​യ​നാ​ട്ടി​ൽ​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യെ​ ​നേ​രി​ടു​ന്ന​ ​സി.​പി.​ഐ​ ​പോ​ലും​ ​മും​ബ​യി​ലെ​ ​റാ​ലി​ക്ക് ​പ്ര​തി​നി​ധി​യെ​ ​അ​യ​ച്ച​പ്പോ​ൾ​ ​സി.​പി.​എം​ ​ച​രി​ത്ര​ദൗ​ത്യം​ ​ആ​വ​ർ​ത്തി​ച്ചു.
മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ ​കേ​ന്ദ്ര​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്ന് ​സം​ര​ക്ഷി​ക്കാ​നാ​ണ് ​സി.​പി.​എം​ ​ദേ​ശീ​യ​ ​നേ​തൃ​ത്വം​ ​ഇ​ങ്ങ​നെ​യൊ​രു​ ​നി​ല​പാ​ട് ​സ്വീ​ക​രി​ച്ച​ത്.​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​തി​രേ​യു​ള്ള​ ​മാ​സ​പ്പ​ടി​യും​ ​ലാ​വ്ലി​നും​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​കേ​സു​ക​ൾ​ ​എ​ത്ര​ ​ഗൗ​ര​വ​ത​ര​മാ​ണ് ​എ​ന്നാ​ണി​ത് ​സൂ​ചി​പ്പി​ക്കു​ന്ന​ത്.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​കേ​ര​ള​ത്തി​ൽ​ ​വ​ന്ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​ൽ​ ​ന​ട​ന്ന​ ​സ്വ​ർ​ണ​ക്ക​ട​ത്തി​നെ​ക്കു​റി​ച്ച് ​പ​രാ​മ​ർ​ശി​ച്ചെ​ങ്കി​ലും​ ​അ​തി​ന​പ്പു​റം​ ​ഒ​ന്നും​ ​സം​ഭ​വി​ച്ചി​ല്ല.
ത്രി​പു​ര​ ​നി​യ​മ​സ​ഭാ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ലും​ ​ത​മി​ഴ്നാ​ട്,​ ​മ​ഹാ​രാ​ഷ്ട്ര,​ ​രാ​ജ​സ്ഥാ​ൻ,​ ​ബീ​ഹാ​ർ,​ ​അ​സം​ ​തു​ട​ങ്ങി​യ​ ​നി​ര​വ​ധി​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ലോ​ക്സ​ഭ​യി​ലേ​ക്കും​ ​കോ​ൺ​ഗ്ര​സ് ​ഉ​ൾ​പ്പെ​ടു​ന്ന​ ​മു​ന്ന​ണി​യി​ൽ​ ​ചേ​ർ​ന്നാ​ണ് ​സി.​പി.​എം​ ​മ​ത്സ​രി​ക്കു​ന്ന​ത്.​ ​കേ​ര​ള​ത്തി​ൽ​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യും​ ​കെ.​സി​ ​വേ​ണു​ഗോ​പാ​ലും​ ​മ​ത്സ​രി​ക്ക​രു​തെ​ന്ന് ​അ​വ​ർ​ ​നി​ല​പാ​ടെ​ടു​ക്കു​ന്ന​ത് ​എ​ന്തി​നാ​ണെ​ന്ന് ​വ്യ​ക്ത​മാ​ണ്-​ ​ഹ​സ​ൻ​ ​പ​റ​ഞ്ഞു.

 കോ​ൺ​ഗ്ര​സ് ​പൈ​തൃ​കം മ​റ​ന്നു​:​ ​ബി​നോ​യ്‌​ ​വി​ശ്വം

തൃ​ശൂ​ർ​:​ ​'​ഇ​ന്ത്യ​"​ ​സ​ഖ്യ​ത്തി​ന്റെ​ ​പ്ര​തീ​ക്ഷ​ക​ളെ​ ​ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ ​ദൂ​ര​ക്കാ​ഴ്ച​യി​ല്ലാ​ത്ത​ ​സ​മീ​പ​ന​മാ​ണ് ​കോ​ൺ​ഗ്ര​സ് ​സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ബി​നോ​യ് ​വി​ശ്വം​ ​പ​റ​ഞ്ഞു.​ ​ബി.​ജെ.​പി​ക്കും​ ​ആ​ർ.​എ​സ്.​എ​സി​നു​മെ​തി​രെ​ ​ശ​ക്ത​മാ​യ​ ​മു​ന്നേ​റ്റം​ ​ന​ട​ത്തേ​ണ്ട​ ​കോ​ൺ​ഗ്ര​സ് ​വീ​ട്ടു​വീ​ഴ്ച​ക​ൾ​ക്ക് ​ത​യ്യാ​റാ​കു​ന്നി​ല്ല.​ ​അ​തി​നെ​തി​രെ​യു​ള്ള​ ​പ്ര​തി​ക​ര​ണ​മാ​യാ​ണ് ​രാ​ഹു​ലി​ന്റെ​ ​ന്യാ​യ് ​യാ​ത്ര​യു​ടെ​ ​സ​മാ​പ​ന​ത്തി​ൽ​ ​സി.​പി.​ഐ​ ​വി​ട്ടു​നി​ന്ന​തെ​ന്ന് ​അ​ദ്ദേ​ഹം​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.

രാ​ഹു​ൽ​ ​ഗാ​ന്ധി​ ​ഇ​ട​തു​പ​ക്ഷ​ത്തി​നെ​തി​രെ​ ​മ​ത്സ​രി​ക്കാ​ൻ​ ​വ​യ​നാ​ട്ടി​ൽ​ ​വ​ന്ന​തു​ൾ​പ്പെ​ടെ​ ​ദൂ​ര​ക്കാ​ഴ്ച​യി​ല്ലാ​യ്മ​യു​ടെ​ ​തെ​ളി​വാ​ണ്.​ ​പൈ​തൃ​കം​ ​മ​റ​ന്നാ​ണ് ​കോ​ൺ​ഗ്ര​സ് ​കേ​ര​ള​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​വി​ദേ​ശ​ ​ബാ​ങ്കു​ക​ളി​ലെ​ ​ക​ള്ള​പ്പ​ണം​ ​വീ​ണ്ടെ​ടു​ത്ത് ​ഓ​രോ​ ​പൗ​ര​നും​ 15​ ​ല​ക്ഷം​ ​രൂ​പ​ ​അ​ക്കൗ​ണ്ടി​ൽ​ ​ന​ൽ​കു​മെ​ന്ന് ​പ​റ​ഞ്ഞ​ ​'​മോ​ദി​ ​ഗാ​ര​ന്റി​"​ ​എ​സ്.​ബി.​ഐ​യി​ലൂ​ടെ​ ​ക​ള്ള​പ്പ​ണം​ ​വെ​ളു​പ്പി​ച്ച് ​ഇ​ല​ക്ട​റ​ൽ​ ​ബോ​ണ്ടാ​യി​ ​ബി.​ജെ.​പി​ ​അ​ക്കൗ​ണ്ടി​ലെ​ത്തി​ച്ചു.​ ​മോ​ദി​ ​വെ​റും​ ​വാ​ഗ്ദാ​ന​ ​ക​ച്ച​വ​ട​ക്കാ​ര​നാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ​ ​സി.​പി.​ഐ​ ​ജി​ല്ലാ​സെ​ക്ര​ട്ട​റി​ ​കെ.​കെ.​വ​ത്സ​രാ​ജ് ​എ​ന്നി​വ​രും​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.