മേപ്പയ്യൂർ: കേന്ദ്രത്തിൽ ഇന്ത്യാ മുന്നണി അധികാരത്തിൽ വരണമെന്ന് യൂത്ത് ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കൺവെൻഷൻ. വടകര പാർലമെന്റ് യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജന:സെക്രട്ടറി എം.എം അഷറഫ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് എരവത്ത് അദ്ധ്യക്ഷത വഹിച്ചു. മുജീബ് കോമത്ത്, ടി.കെ .അബ്ദുറഹിമാൻ, പി.ടി. മുഹമ്മദ് ഷാഫി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: റിയാസ് മലപ്പാടി (പ്രസിഡന്റ്), വി.പി ജാഫർ, എം.പി അജ്മൽ, ടി.കെ അബ്ദുൽ വാഹിദ് (വൈസ് പ്രസിഡന്റുമാർ), ആഷിദ് ചാവട്ട് (ജന:സെക്രട്ടറി), അജ്നാസ് കാരയിൽ, വി.വി നസ്റുദ്ദീൻ, ജാഫർ പുതിയോട്ടിൽ (ജോ: സെക്രട്ടറിമാർ), ജുനൈദ് കീപ്പോട്ട് (ട്രഷറർ.