news
ബി.ജെ.പി.സംസ്ഥാന കമ്മിറ്റി അംഗം എം.എം.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

കക്കട്ട്: കുന്നുമ്മൽ പഞ്ചായത്ത്‌ ജല ജീവൻ മിഷൻ പദ്ധതിയുടെ പേരിൽ ഉപഭോക്താക്കളെ വഞ്ചിച്ച് വാർഡ്മെമ്പറും പഞ്ചായത്ത്‌ ഭരണ സമിതിയും ലക്ഷങ്ങൾ തട്ടിയെന്ന് ആരോപിച്ച് ബി.ജെ.പി കുന്നുമ്മൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എം. എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇ.കുമാരൻ അമ്പലകുളങ്ങര അദ്ധ്യക്ഷത വഹിച്ചു. കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് ഒ. പി മഹേഷ്‌ മുഖ്യ പ്രഭാഷണം നടത്തി. മഹിള മോർച്ച മണ്ഡലംപ്രസിഡന്റ് രാധ പുറമേരി, സെക്രട്ടറി നിധി വേളം, പറമ്പത്ത് കുമാരൻ, മുകുന്ദൻ പാതിരപ്പറ്റ, വി പി ഷാജു, സി പി സജീവൻ എന്നിവർ പ്രസംഗിച്ചു.