മുക്കം: ക്ഷേത്ര സംരക്ഷണ സമിതി മുക്കം താലൂക്ക് വാർഷികവും കുടുംബ സംഗമവും കല്ലൂർ ശിവക്ഷേത്ര ഹാളിൽ നടന്നു. ശർമ്മ തേവലശ്ശേരി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. നീലേശ്വരം ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.കെ.കെ.ദീപ, ഷീബ രാജഗോപാൽ,ശശി കല്ലൂർ, അശോകൻ ഉച്ചക്കാവ്, നീലകണ്ഠൻ നമ്പൂതിരി ,ബിന്ദുവാളന്നൂർ, പ്രബോധ് എന്നിവർ പ്രസംഗിച്ചു. ഏഷ്യൻ ഗയിംസ് ബാസ്കറ്റ്ബാൾ വിഭാഗത്തിൽ സെലക് ഷൻ ലഭിച്ച അഭിക്സൻ, അഭിനന്ദ് എന്നിവരെ അനുമോദിച്ചു. ഭാരവാഹികളായി അഡ്വ.സുരേഷ് ബാബു (പ്രസിഡന്റ്) അശോകൻ ഉച്ചകാവ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.