fest
ഗോത്ര ഫെസ്റ്റ്

മാനന്തവാടി: ഉജ്വലം വിദ്യാഭ്യാസ പരിപോഷണ പരിപാടിയുടെ ഭാഗമായി ഗവ. യു.പി സ്‌കൂളിൽ 'എങ്കള മാമാത' എന്ന പേരിൽ ഉപജില്ലാതല ഗോത്ര ഫെസ്റ്റ് നടത്തി. ഇരുന്നൂറോളം വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. സമാപന സമ്മേളനം ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സി.കെ. രത്നവല്ലി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി മുഖ്യപ്രഭാഷണം നടത്തി. പി.സി. വിദുൽകുമാറിനെ നഗരസഭാ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ആദരിച്ചു. ഡിവിഷൻ കൗൺസിലർ ബി.ഡി. അരുൺകുമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.എം. ഗണേഷ്, കെ.കെ. സുരേഷ്, കെ.ജി. ജോൺസൺ, എൻ.എം. വർക്കി, വി. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.