aadharam
ആധാരമെഴുത്ത്

പുൽപ്പള്ളി: ആധാരമെഴുത്ത് അസോസിയേഷൻ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സബ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ ധർണ നടത്തി. ആധാരം എഴുത്തുകാരുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കിക്കൊണ്ടുള്ള പരിഷ്‌കാരങ്ങളേ രജിസ്‌ട്രേഷൻ വകുപ്പിൽ നടപ്പാക്കാവൂ എന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ജില്ലാ സെക്രട്ടറി എൻ. പരമേശ്വരൻ നായർ ഉദ്ഘാടനം ചെയ്തു. കെ.കെ. ഷാജി അദ്ധ്യക്ഷത വഹിച്ചു. രമാദേവി, കെ. വിശ്വനാഥൻ, കെ. ശ്രീനിഷ്, അജേഷ് വിശ്വം, നീതു, കെ.പി. സുഭാഷ്, കെ.ജെ. തോമസ്, ഇ.എസ്. ഷിനുകുമാർ, ലിനിത ജയേഷ്, ഷൈന, ബിജു വർഗീസ്, പുളിക്കൽ രത്നാകരൻ, മേരി ആലഞ്ചേരി ,വി.ജെ. ജോസഫ്, യൂണിറ്റ് സെക്രട്ടറി ജയേഷ് ഗോപിനാഥ്, സിനി എന്നിവർ പ്രസംഗിച്ചു.