satheesh
പoനോത്സവം

ബേപ്പൂർ: ബി.സി. റോഡ് ഗവ. എൽ.പി.സ്കൂൾ, ബേപ്പൂർ പഠനോത്സവം സിനിമാ കലാ സംവിധായകൻ മുരളി ബേപ്പൂർ ഉദ്ഘാടനം ചെയ്തു. എസ്എം.സി ചെയർമാൻ ഇല്ലിക്കൽ ഫിനോഷ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ യു.ആർ.സി കോ - ഓർഡിനേറ്റർ ഫെബിൻ സ്കൂൾ പ്രധാനദ്ധ്യാപകൻ വി.മനോജ്കുമാർ, എം.പി.ടി എ പ്രസിഡന്റ് മനേക എം.കെ. സ്റ്റാഫ് സെക്രട്ടറി ഷിൻഡ പിലാവുള്ളതിൽ ,എസ്.ആർ.ജി കൺവീനർ ജയശ്രീ എ. എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ അനുഭവക്കുറിപ്പ് ഡയറികളിൽ ക്ലസ്റ്ററിൽ ഏറ്റവും നല്ല ഡയറിയായി സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ ഡയറി നേടി. കുട്ടികൾ തയ്യാറാക്കിയ വിവിധ ചാർട്ടുകളുടെയും കരകൗശലങ്ങളുടെയും പ്രദർശനവും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.