 
വടകര: കെ.എസ്.ടി.എ ചോമ്പാല സബ് ജില്ലയുടെ ആഭിമുഖ്യത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അംഗങ്ങൾക്കുള്ള യാത്രയയപ്പ് സംഘടിപ്പിച്ചു. കെ.എസ്.കെ.ടി യു ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. കെ.എം സുജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. പി.കെ രാജൻ, പി.കെ സജില, പി.വി പ്രശാന്തൻ, പി.സവിത, സലീഷ് കുമാർ.എം, എം.സി ഷാജി പ്രസംഗിച്ചു. വിരമിക്കുന്ന അധ്യാപകരായ കെ.രാധാകൃഷ്ണൻ, ജയപ്രകാശ് ടി കെ , പ്രസന്ന കുമാർ. ഇ, അനിത ഒ. നരേന്ദ്രബാബു സി.എം, ലത.കെ. കെ ,ലീന കെ, ഷീജ , ഷൈമ രേഷ്മ.സി.വി എന്നിവർ മറുപടി പ്രസംഗം നടത്തി.