കുറ്റ്യാടി: വടകര ലോകസഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കുറ്റ്യാടിയിൽ പഞ്ചായത്ത്തല കൺവെൻഷൻ നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി പഞ്ചായത്ത് ചെയർമാൻ പി.കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ഭാരവാഹികളായ വി.എം ചന്ദ്രൻ , കെ.ടി.ജയിംസ്, ഡി.സി.സി സെക്രട്ടറി പ്രമോദ് കക്കട്ടിൽ, മൂസ കോത്തമ്പ്ര, ശ്രീജേഷ് ഊരത്ത്, വി.പി.മൊയ്തു സി.വി അഹമ്മദ്, കെ.കെ.മനാഫ്, പി.പി ആലിക്കുട്ടി, കെ.പി മജീദ്, എം.കെ അബ്ദുൾറഹ്മാൻ, എൻ.സി കുമാരൻ പ്രസംഗിച്ചു. ഭാരവാഹികളായി വി.പി.മൊയ്തു (ചെയർമാൻ) പി.കെ.സുരേഷ് (കൺവീനർ) പി.പി. ആലിക്കുട്ടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.