news
സ്നേഹവീടിന്റെ തറക്കല്ലിടൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് നിർവഹിക്കുന്നു

നരിപ്പറ്റ: വാഹനാപകടത്തിൽ മരിച്ച നരിപ്പറ്റ പഞ്ചായത്തിലെ ഇരട്ടേഞ്ചാലിലെ നിപുണിന്റെ കുടുംബത്തിന് ഡി.വൈ.എഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കുന്ന സ്നേഹവീടിന്റെ തറക്കല്ലിടൽ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.രജിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.സി ഷൈജു, ജില്ലാ പ്രസിഡന്റ്‌ എൽ.ജി ലിജീഷ്, ബ്ലോക്ക് സെക്രട്ടറി എം.കെ നികേഷ്, സി.പി.എം കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ.കെ സുരേഷ്, ബാബു കാട്ടാളി, സുധീഷ് എടോനി, ടി.പി പവിത്രൻ, വത്സല ഇരട്ടേഞ്ചാൽ, ഷാജു ടോം, കെ.പ്രമുലേഷ് ,സ്നിഗ്ദ്ധ, ഷിബിന പ്രസംഗിച്ചു. ഷിദിൻജിത്ത് സ്വാഗതവും വി.ആർ വിജിത്ത് നന്ദിയും പറഞ്ഞു.