വടകര: വടകര ലോക്സഭാ പരിധിയിൽ വരുന്ന പ്രവാസികളുടെ കൂട്ടായ്മയായ വടകര എൻ .ആർ .ഐ ഫോറം ദുബയിയുടെ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി ഇറക്കിയ സ്മരണിക കെ .കെ .രമ എം.എൽ.എ പ്രകാശനം ചെയ്തു. എഴുത്തുകാരൻ സത്യൻ മാടാക്കര ഏറ്റുവാങ്ങി. ബാലൻ തളിയിൽ പരിചയപ്പെടുത്തി. മനോജ് കെ .വി അദ്ധ്യക്ഷത വഹിച്ചു. ഭരതൻ കുഞ്ഞിപ്പള്ളി, രാജൻ കൊളായിപ്പാലം, ഇസ്മയിൽ പുനത്തിൽ, പത്മനാഭൻ നമ്പ്യാർ, സോമൻ എന്നിവർ പ്രസംഗിച്ചു. കേരള സാഹിത്യ നാടക അക്കാഡമി ഗുരുപൂജ പുരസ്കാരത്തിന് അർഹനായ മേപ്പയൂർ ബാലൻ, കെ .കെ .രമ എന്നിവരെ ആദരിച്ചു. ചന്ദ്രൻ ആയഞ്ചേരി സ്വാഗതവും രാജീവൻ വെള്ളികുളങ്ങര നന്ദിയും പറഞ്ഞു