photo
എൽ.ഡി.എഫ്. ബാലുശ്ശേരിയിൽ നടത്തിയ നൈറ്റ് മാർച്ച്

ബാലുശ്ശേരി: പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ ബാലുശ്ശേരിയിൽ നൈറ്റ് മാർച്ച് നടത്തി. അറപ്പീടികയിൽ നിന്നാരംഭിച്ച മാർച്ച് ബാലുശ്ശേരി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സമാപന സമ്മേളനത്തിൽ കെ .എം .സച്ചിൻ ദേവ് എം .എൽ .എ, സി.പി. എം ഏരിയാ സെക്രട്ടറി ഇസ്മയിൽ കുറുമ്പൊയിൽ എന്നിവർ പ്രസംഗിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി .കെ .മുകുന്ദൻ,​ എൽ.ഡി.എഫ് നേതാക്കളായ പി. സുധാകരൻ, ടി .എം .ശശി, ദിനേശൻ പനങ്ങാട്, ബേബി പൂവത്തിങ്കൽ, സി .കെ .ഷമീർ, എൻ. നാരായണൻ കിടാവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി .കെ. അനിത, പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.