 
കുറ്റ്യാടി : 15മിനിറ്റിനകം 500ൽപരം വ്യത്യസ്ത ചോദ്യങ്ങൾക്ക് ഉത്തരം നൽകി മൂന്ന് വയസിനുള്ളിൽ മൂന്ന് ലോക റെക്കാർഡുകൾ നേടിയ കുറ്റ്യാടി ഊരത്ത് കൊല്ലോറ്റ ഷോയോ വി ഷാരോണിനെ ഊരത്ത് ഏഴാം വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. ഷാരോൺ കെ രാജീവിന്റെയും വർഷയുടെയും മകനാണ് .
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉപഹാരം നൽകി. വാർഡ് പ്രസിഡന്റ് ഇ .എം .അസ്ഹർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് നിർവാഹക സമിതിയംഗം സി. എച്ച് മൊയ്തു ഷാളണിയിച്ചു. വാർഡ് മെമ്പർ എ. ടി .ഗീത, തെക്കാൾ നൗഷാദ്, പി .പി. ദിനേശൻ, പറമ്പത്ത് കുഞ്ഞിരാമൻ നായർ, അവുക്കൻ ചാലിൽ അമ്മത് എന്നിവർ പ്രസംഗിച്ചു.