ബേപ്പൂർ: ബേപ്പൂർ പബ്ലിക് ലൈബ്രറി സീനിയർ സിറ്റിസൺസ് വേദിയുടെ ആഭിമുഖ്യത്തിൽ 'യോഗയും ആരോഗ്യവും 'എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. സീനിയർ സിറ്റിസൺസ് വേദി ചെയർമാൻ എൻ. സത്യനാഥൻ ഉദ്ഘാടനം ചെയ്തു. എം.ജി. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗാ പരിശീലകൻ വി.പി. സ്നേഹ പ്രകാശ് പ്രായമായവർക്ക് സ്വയം ചെയ്യാവുന്ന യോഗാസനമുറകളിൽ പരിശീലനം നൽകി. പി.എൻ. പ്രേമരാജ്, പി.പി. ഉമ്മർ , കെ.പി. ആനന്ദൻ , ടി. രാധാകൃഷ്ണൻ, കരുവള്ളി ശശി, പി. ജയചന്ദ്രൻ , കെ. സുന്ദരൻ എന്നിവർ പ്രസംഗിച്ചു.