നാദാപുരം: ആർ.ജെ.ഡി നാദാപുരം നിയോജക മണ്ഡലം നേതൃയോഗം ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. വടകര മണ്ഡലത്തിൽ ഇടതുമുന്നണിയ്ക്ക് അനുകൂല സാഹചര്യമാണെന്നും മഹാമാരിയുടെ നാളുകളിൽ ആരോഗ്യ മന്ത്രി എന്ന നിലയിൽ നടത്തിയ കെ.കെ.ശൈലജയുടെ പ്രവർത്തനങ്ങളും ഭരണ നേട്ടങ്ങളും പൊതു സമൂഹം ആദരവോടെ കാണുമെന്ന് അദ്ദേഹം പറഞ്ഞു. ആർ.ജെ.ഡി നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി. എം.നാണു, കെ.വി.നാസർ, കെ. രജീഷ്, ഇ.കെ.കുഞ്ഞിക്കണ്ണൻ, എം. ബാൽരാജ്, സി.എച്ച്. ഫൈസൽ, ഗംഗാധരൻ പാച്ചാക്കര, വള്ളിൽ പവിത്രൻ, കെ.സി. വിനയൻ, ടി. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.