ചാത്തമംഗലം: അരീക്കുളങ്ങര ദേവീക്ഷേത്രം പ്രതിഷ്ടാദിന മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം കൊളത്തൂർ അദ്വൈതാശ്രമം സ്വാമിനി ശിവാനന്ദപുരി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ പി.രാഘവൻ നായർ അദ്ധ്യക്ഷത വഹിച്ചു. തിലകൻ അനുസ്മരണ സമിതിയുടെ പ്രഥമ പുരസ്കാരം നേടിയ ജ്യോതിഷ പണ്ഡിതൻ മുല്ലപ്പള്ളി നാരായണൻ നമ്പൂതിരിയെ ഉപഹാരം നൽകി അനുമോദിച്ചു. സെക്രട്ടറി വി. മാധവൻ, ട്രസ്റ്റ് മെമ്പർമാരായ എൻ.വിശ്വംഭരൻ, എ.ദിവാകരൻ, ഉത്സവ കമ്മിറ്റി വൈസ്ചെയർമാൻ അരീക്കുളങ്ങര സുധീർ പണിക്കർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സഹദേവൻ ചാത്തമംഗലം, മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു. ഉത്സവ കമ്മിറ്റി ചെയർമാൻ കൃഷ്ണദാസ് മണ്ണിലിടം സ്വാഗതം പറഞ്ഞു.