crpf
തിരഞ്ഞെടുപ്പിന് മുന്നോടിയായി സി.ആർ.പി.എഫ് സംഘം കോഴിക്കോട് എത്തിയപ്പോൾ.

 20, 000 രൂപയിൽ കൂടുതൽ പണമായി ഒരുദിവസം കൈമാറരുത്

കോഴിക്കോട്: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ജില്ലയിൽ കർശനമായി നടപ്പാക്കാൻ തീരുമാനം. ഒരു ദിവസം 20,000 രൂപയിലധികം പണമായി വ്യക്തിയ്ക്കോ കമ്പനിയ്ക്കോ സ്ഥാപനത്തിനോ നൽകരുതെന്ന് ഉൾപ്പടെയുള്ള

നിർദ്ദേശങ്ങൾ ജില്ലാ കളക്ടർ പുറപ്പെടുവിച്ചു. പണം കൈമാറ്റത്തിൽ മൂന്ന് സാഹചര്യത്തിൽ മാത്രമാണ് ഇളവുള്ളത്. ബാങ്ക് സേവനം ലഭ്യമല്ലാത്ത ഗ്രാമത്തിലോ ടൗണിലോ ആണെങ്കിൽ പണം കൈമാറാം.
ജീവനക്കാരന്റെയോ രാഷ്ട്രീയ പ്രവർത്തകന്റെയോ വേതനമോ പെൻഷനോ ചെലവായ തുക തിരികെ പണമായി നൽകാം. ഏതെങ്കിലും നിയമ പ്രകാരം പണമായി തുക നൽകണമെന്ന വ്യവസ്ഥ ഉണ്ടെങ്കിൽ 20,000 ത്തിൽ കൂടുതൽ തുക കൈമാറാം.

മറ്റ് നിർദ്ദേശങ്ങൾ

രാഷ്ട്രീയ പാർട്ടി നേതാക്കളുടെയോ പ്രവർത്തകരുടെയോ പൊതുപ്രവർത്തനമായി ബന്ധമില്ലാത്തതും സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങളിൽ വിമർശിക്കരുത്. വിലയിരുത്തിയിട്ടില്ലാത്ത ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പാർട്ടികളെയോ പ്രവർത്തകരെയോ വിമർശിക്കരുത്. ക്ഷേത്രം, പള്ളി, ചർച്ച് തുടങ്ങിയവയോ മറ്റ് ആരാധനാ സ്ഥലങ്ങളോ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഉപയോഗിക്കരുത്. ആയുധമായി ദുരുപയോഗം ചെയ്യാവുന്ന സാമഗ്രികൾ ജാഥകളിൽ പാടില്ല. വാഹനത്തിൽ സ്ഥാപിച്ചതോ അല്ലാത്തതോ ആയ ഉച്ചഭാഷിണികൾ രാത്രി പത്തിനും രാവിലെ ആറിനും ഇടയിൽ ഉപയോഗിക്കരുത്. മൈതാനം, ഹെലിപാഡ് തുടങ്ങിയ പൊതു ഇടങ്ങൾ എല്ലാ കക്ഷികൾക്കും സ്ഥാനാർത്ഥികൾക്കും നിഷ്പക്ഷമായി ലഭ്യമാക്കണം. ഓരോ വ്യക്തിയുടെയും സമാധാനപൂർണവും ശല്യരഹിതവുമായ ഗാർഹിക ജീവിതത്തിനുള്ള അവകാശത്തെ പൂർണമായും സംരക്ഷിക്കണം. യോഗങ്ങളുടെ വേദി, സമയം എന്നിവ പ്രാദേശിക പൊലീസിനെ അറിയിക്കുകയും ആവശ്യമായ അനുമതികൾ മുൻകൂട്ടി നേടുകയും ചെയ്യണം.

ജാഥകളുടെ റൂട്ട്, സമയം സ്ഥലവും മുൻകൂട്ടി നിശ്ചയിക്കുകയും പൊലീസ് അനുമതി വാങ്ങുകയും വേണം.

ജാഥകൾ ഗതാഗതത്തെ തടസപ്പെടുത്താതെ സജ്ജീകരിക്കണം. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെടുന്ന എല്ലാ രാഷ്ട്രീയ പ്രവർത്തകരും ബാഡ്ജ്, തിരിച്ചറിയൽ കാർഡ് ധരിക്കണം. വോട്ടർമാർക്ക് വിതരണം ചെയ്യുന്ന അനൗദ്യോഗിക തിരിച്ചറിയൽ സ്ലിപ്പ് പ്ലെയിൻ വെള്ളക്കടലാസിൽ ആയിരിക്കണം. അതിൽ ചിഹ്നമോ പാർട്ടിയുടേയോ സ്ഥാനാർത്ഥിയുടെ പേരോ പാടില്ല. യാതൊരുവിധ ഔദ്യോഗിക കൃത്യവും പ്രചാരണവുമായി ബന്ധപ്പെടുത്തരുത്. സാമ്പത്തികവും അല്ലാത്തതുമായ വാഗ്ദാനം നൽകി വോട്ടറെ സ്വാധീനിക്കുകയും വോട്ടർമാരുടെ ജാതി, സമുദായ വികാരങ്ങൾ സ്വാധീനിക്കുന്ന വിധം അഭ്യർത്ഥനകൾ നടത്തുകയോ പാടില്ല.

3717​ ​പോ​സ്റ്റ​റു​ക​ളും ബാ​ന​റു​ക​ളും​ ​നീ​ക്കി

കോ​ഴി​ക്കോ​ട്:​ ​തി​ര​ഞ്ഞെ​ടു​പ്പ് ​മാ​തൃ​ക​ ​പെ​രു​മാ​റ്റ​ച​ട്ടം​ ​വ​ന്ന​തോ​ടെ​ ​ഫ്ള​യിം​ഗ് ​സ്‌​ക്വാ​ഡും​ ​ആ​ന്റി​ ​ഡീ​ഫേ​സ്‌​മെ​ന്റ് ​സ്‌​ക്വാ​ഡും​ ​സം​യു​ക്ത​മാ​യി​ ​ഇ​ന്ന് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ച​ട്ടം​ലം​ഘി​ച്ച് ​സ്ഥാ​പി​ച്ച​ 3717​ ​പോ​സ്റ്റ​റു​ക​ളും​ ​ബാ​ന​റു​ക​ളും​ ​കൊ​ടി​ ​തോ​ര​ണ​ങ്ങ​ളും​ ​ചു​വ​രെ​ഴു​ത്തും​ ​നീ​ക്കം​ ​ചെ​യ്തു.​ ​
പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ​ ​സ്ഥാ​പി​ച്ച​ 3352​ ​പ്ര​ചാ​ര​ണ​ ​വ​സ്തു​ക്ക​ളും​ ​സ്വ​കാ​ര്യ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​സ്ഥാ​പി​ച്ച​ 365​ ​വ​സ്തു​ക്ക​ളും​ ​ചു​വ​രെ​ഴു​ത്തും​ ​മ​റ്റു​മാ​ണ് ​നീ​ക്കം​ ​ചെ​യ്ത​ത്.​ ​ഇ​തോ​ടെ​ ​ജി​ല്ല​യി​ൽ​ ​ആ​കെ​ 11,823​ ​പ്ര​ചാ​ര​ണ​ ​വ​സ്തു​ക്ക​ൾ​ ​നീ​ക്കം​ ​ചെ​യ്തു.​ ​ഇ​തി​ൽ​ ​സി​വി​ജി​ൽ​ ​ആ​പ്പ് ​വ​ഴി​ ​പ​രാ​തി​ ​ഉ​ന്ന​യി​ച്ച​ 1252​ ​കേ​സു​ക​ൾ​ ​ഉ​ൾ​പ്പെ​ടും.​ ​ആ​പ്പ് ​വ​ഴി​ ​ആ​കെ​ 1253​ ​പ​രാ​തി​ക​ളാ​ണ് ​ല​ഭി​ച്ച​ത്.​ ​ഇ​തി​ൽ​ 1205​ ​പ​രാ​തി​ക​ൾ​ 100​ ​മി​നി​റ്റി​നു​ള്ളി​ൽ​ ​തീ​ർ​പ്പാ​ക്കി.